Thodupuzha

പട്ടികവിഭാഗങ്ങള്‍ക്ക്പട്ടയംനിഷേധിക്കുന്നതിനെതിരെ കെപിഎംഎസ് മാര്‍ച്ചും ധര്‍ണ്ണയുംനടത്തി

തൊടുപുഴ: ആലക്കോട് പഞ്ചായത്തിലെ തലയനാട് പട്ടികജാതി കോളനിയിലെ കുടുംബങ്ങള്‍ക്ക്പട്ടയം നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെകെ പിഎംഎസ് തൊടുപുഴ യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍സ്റ്റേഷനിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. 1972 മുതല്‍ തലയനാട് പട്ടികജാതി കോളനിയിലെ കുടുംബങ്ങള്‍ക്ക് അര ഏക്കര്‍ മുതല്‍ ഒരേക്കര്‍ ഭൂമി വരെപട്ടികജാതി വികസന വകുപ്പില്‍ നിന്നും നല്‍കിയ ഭൂമിയിലാണ്താമസിച്ചു വരുന്നത്. 30 വര്‍ഷത്തില്‍ അധികമായിട്ട് 15 പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാതെ സമീപപ്രദേശങ്ങളിലുള്ള മറ്റു കുടുംബങ്ങള്‍ക്ക് പട്ടയം കൊടുക്കുന്ന രീതിയാണ് കാണാന്‍ കഴിയുന്നത്. കോളനിയുടെ സമീപത്തുള്ളക്വോറി ഉടമയെ സഹായിക്കുന്നതിന് വേണ്ടി യാണ്‌സര്‍ക്കാരും, റവന്യൂ ഉദ്യോഗസ്ഥരും പട്ടയം നിഷേധിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. നിരവധി പരാതികള്‍ ഈ പ്രതിനിധികള്‍ക്കും ഉദ്യോഗതലത്തിലും നല്‍കിയിട്ടും നാളിതുവരെ പരിഹാരമായിട്ടില്ല. പട്ടികവിഭാഗങ്ങള്‍ക്ക് പട്ടയം നല്‍കാതെ ക്വോറി ഉടമയെ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗതലത്തിലും ഭരണത്തലങ്ങളിലും നീക്കങ്ങള്‍ നടന്നുവരുന്നത്. തൊടുപുഴ പ്രൈവറ്റ് ബസ്റ്റാന്റില്‍ നിന്നാരംഭിച്ചപ്രതിഷേധ പ്രകടനം മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എ സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ്പി.കെ സോമന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് മെമ്പര്‍ സാബു കൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ രാജന്‍, ശിവന്‍ കോഴിക്കമാലി, സുനീഷ് കുഴിമറ്റം, യൂണിയന്‍ സെക്രട്ടറി പ്രകാശ് തങ്കപ്പന്‍, കെ എ പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!