ChuttuvattomThodupuzha

കെ.പി.എസ്.ടി.എ. സംസ്ഥാന സമ്മേളനം തൊടുപുഴയില്‍: സ്വാഗത സംഘം രൂപീകരിച്ചു

തൊടുപുഴ. ഫെബ്രുവരി 14 മുതല്‍ 17 വരെ തൊടുപുഴയില്‍ നടക്കുന്ന കെ.പി.എസ് ടി. എ സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായുള്ള സ്വാഗത സംഘ രൂപീകരണ യോഗം നടന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അശോകന്‍ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി റോയി.കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍ , ട്രഷറര്‍ അനില്‍ വട്ടപ്പാറ, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി.എം. ഫിലിപ്പച്ചന്‍ , വൈസ് പ്രസിഡന്റുമാരായ ഷാഹിദാ റഹ്‌മാന്‍ , എന്‍. ജയപ്രകാശ്, പി.വി.ഷാജിമോന്‍ , എന്‍. രാജ്‌മോഹന്‍, ബി.സുനില്‍, സെക്രട്ടറിമാരായ വി.ഡി. എബ്രാഹം, ടി.യു സാദത്ത്, കെ. സുരേഷ്, അനില്‍ വെഞ്ഞാറമ്മൂട്, സാജു ജോര്‍ജ്, പി.ജെ. അവിര, എന്‍.ഐ. ബന്നി , ടി.ജെ.പീറ്റര്‍ , ജാഫര്‍ ഖാന്‍ മുഹമ്മദ്, ബിജോയി മാത്യു , കെ.ആര്‍. ഉണ്ണികൃഷ്ണന്‍ , ഡെയിസണ്‍മാത്യു, പി.എം. നാസര്‍, ജോബിന്‍ കളത്തിക്കാട്ട്, ടോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം രക്ഷാധികരികളായി അഡ്വ. ഡീല്‍ കൃര്യാക്കോസ് എം.പി, അഡ്വ.എസ്. അശോകന്‍, റോയി.കെ. പൗലോസ്, അഡ്വ. ഇ. എം. ആഗസ്തി, മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ, എ.കെ. മണി, ജോയി തോമസ്, അഡ്വ. ഇബ്രാഹിം കുട്ടി കല്ലാര്‍, ജോയി വെട്ടിക്കുഴി എന്നിവരെയും സ്വാഗത സംഘം ചെയര്‍മാനായി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനെയും വര്‍ക്കിംഗ് ചെയര്‍മാനായി കെ. അബ്ദുല്‍ മജീദ്, ജനറല്‍ കണ്‍വീനറായി പി.കെ അരവിന്ദന്‍ , ട്രഷററായി അനില്‍ വട്ടപ്പാറ, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായി വി.എം. ഫിലിപ്പച്ചന്‍ , എന്‍.ശ്യം കുമാര്‍, കണ്‍വീനറായി വി.ഡി. എബ്രാഹം എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!