Kerala

പവര്‍കട്ടില്ലെന്ന് കെഎസ്ഇബി ; ഉണ്ടെന്ന് ജനം

തൊടുപുഴ : വൈദ്യുതി ഉപഭോഗം റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുമ്പോഴും പവര്‍കട്ടോ ലോഡ് ഷെഡിംഗോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്.എന്നാല്‍, രാത്രി 10ന് ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ വൈദ്യുതി മുടങ്ങുന്നതായി ജനങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ രണ്ടോ മൂന്നോ തവണ വരെ വൈദ്യുതി നിലക്കുന്നുണ്ട്. സബ് സ്റ്റേഷനിലേക്കോ വൈദ്യുതി ഓഫിസിലേക്കോ വിളിച്ചാല്‍ കളമശ്ശേരി ഡെസ്പാച്ചില്‍നിന്ന് കട്ട് ചെയ്യുന്നതാണെന്ന മറുപടി ലഭിക്കും. എന്നാല്‍, ഇത് പവര്‍കട്ട് അല്ലെന്നാണ് വൈദ്യുതി മന്ത്രി ഉള്‍പ്പെടെ പറയുന്നത്.

വൈദ്യുതി കട്ട് ചെയ്യുന്നത് എ.ഡി.എം.എസ് സംവിധാനം വഴി

സംസ്ഥാനത്തെ മുഴുവന്‍ വൈദ്യുതി ഉപഭോഗവും ഉല്‍പാദനവും നിയന്ത്രിക്കുന്നത് കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്ററിലാണ്. ഉപഭോഗത്തിന് അനുസരിച്ച് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തില്‍ ഓരോ സബ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും വൈദ്യുതി കട്ട് ചെയ്യാനുള്ള സംവിധാനം കളമശ്ശേരി ഡെസ്പാച്ചില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ഡിമാന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം (എ.ഡി.എം.എസ്) എന്നാണ് ഇതിന്റെ പേര്. സബ് സ്റ്റേഷന്റെ അനുമതി ഇല്ലാതെതന്നെ ഡെസ്പാച്ചിന് ഓരോ സബ് സ്റ്റേഷനിലെയും വൈദ്യുതി കട്ട് ചെയ്യാന്‍ കഴിയും. വൈദ്യുതി നിലച്ച് ആലാറം അടിക്കുമ്പോള്‍ മാത്രമാണ് സബ് സ്റ്റേഷന്‍ വൈദ്യുതി നിലക്കുന്ന കാര്യം അറിയുക. സ്‌ക്രീനില്‍ തെളിയുന്ന സമയത്തിന് ശേഷം സബ് സ്റ്റേഷന്‍ അധികൃതര്‍ വൈദ്യുതി പുനഃസ്ഥാപിക്കണം. ദിവസത്തില്‍ 10 മിനിറ്റ് വീതം രണ്ട് മുതല്‍ മൂന്ന് തവണ വരെ വൈദ്യുതി നിലക്കാറുണ്ടെന്ന് സബ് സ്റ്റേഷന്‍ അധികൃതരും പറയുന്നു.

 

Related Articles

Back to top button
error: Content is protected !!