AccidentIdukki

കെഎസ് ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ഇടുക്കി: കെഎസ് ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഉപ്പുതോട് ചാലിസിറ്റി വെള്ളാക്കാട്ട് സുരേന്ദ്രന്‍റെ മകൻ അമല്‍ (24) ആണ് മരിച്ചത്.മാതാവ്: സുജാത.
ഇന്നലെ വൈകുന്നേരം 6.30 ഓടെ വാഴത്തോപ്പ് പള്ളിക്കവല പെട്രോള്‍ പമ്ബിനു സമീപമാണ് അപകടമുണ്ടായത്. തടിയമ്ബാട് കാര്‍ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനാണ് അമല്‍. ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Related Articles

Back to top button
error: Content is protected !!