Thodupuzha

ഡിപ്പോ നിർത്തലാക്കുവാനുള്ള തീരുമാനം കെഎസ്ആർടിസി പുന:പരിശോധിക്കണം-ബിജപി

 

 

തൊടുപുഴ :മൂലമറ്റം കെഎസ്ആർ ടിസി ഓപ്പറേറ്റിങ്ങ് സ്റ്റേഷൻ്റെ പ്രവർത്തനം നിർത്തുവാനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് ബിജെപി നാളെ ( 25-2) 10 മണിക്ക് മൂലമറ്റം ട്രാൻസ്പോർട്ട് സ്റ്റാൻ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തും. സർവ്വീസുകൾ വെട്ടിച്ചുരുക്കിയും, ജീവനക്കാരെ സ്ഥലം മാറ്റി പകരം ആളെ നിശ്ചയിക്കാതെയും കുറെ നാളുകളായി നടക്കുന്ന രഹസ്യ പ്രവർത്തനങ്ങളുടെ അനന്തര ഫലമായി എടുത്ത തീരുമാനം തികച്ചും ജനവിരുദ്ധ നടപടിയാണെന്നും ആരോപിച്ചു .പല സർവ്വീസുകളും വെട്ടിക്കുറക്കുകയും, ലാഭകരമായി സർവ്വീസ് നടത്തിയിരുന്ന പല ബസ്സുകളും ഓടിക്കാത്തതും ഈ സ്റ്റേഷൻ നിർത്തലാക്കുവാൻ നടത്തിയ ഗൂഢാലോചനയുടെ ബാക്കിപത്രമാണ്.. ആശ്രമം, പതിപ്പള്ളി തുടങ്ങിയ ഗ്രാമീണ മേഘലകളിലേക്കുള്ള ബസ്സുകൾ റോഡ് പണി നടക്കുന്നതിനാൽ നിർത്തിവച്ചിരിക്കയാണ്. റോഡ് പണി തീർന്നാലും മൂലമറ്റം

ഓപ്പറേറ്റിങ്ങ് സെൻറർ നിർത്തലാക്കിയാൽ ഈ മേഘലകളിലേക്കുള്ള ബസ്സുകളും പുന:രാരംഭിക്കുവാൻ കഴിയില്ല.

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ബസ്സുണ്ടായിരുന്നപ്പോൾ അറക്കുളം,വെള്ളിയാമറ്റം, കുടയത്തൂർ, ആലക്കോട്, മുട്ടം പഞ്ചായത്തുകളിലെ സാധാരണ ജനങ്ങൾക്ക് വലിയ അനുഗ്രഹമായിരുന്നു.

Related Articles

Back to top button
error: Content is protected !!