Moolammattam

കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനം മൂലമറ്റത്ത്

തൊടുപുഴ: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു)  ജില്ലാ സമ്മേളനം വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂലമറ്റം ഇന്ദ്രനീലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യാഴാഴ്ച രാവിലെ 10.30ന്  ആരംഭിക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരന്‍ അധ്യക്ഷത വഹിക്കും.  ഉച്ചക്ക് 12ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരന്‍ അധ്യക്ഷത വഹിക്കും.  ഉച്ചക്കഴിഞ്ഞ് രണ്ടിന് ജില്ലാ കൗണ്‍സില്‍ യോഗം നടക്കും. 4.30ന് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം സാഹിത്യ അക്കാദമി അംഗം ഡോ.സി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് വി.വി. ഫിലിപ്പ് അധ്യക്ഷത വഹിക്കും.  വെള്ളിയാഴ്ച രാവിലെ 9.30ന് പുതിയ കൗണ്‍സില്‍ യോഗം. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന കമ്മിറ്റിയംഗം എം.എ. ശ്രീധരന്‍ നായര്‍ വരണാധികാരിയാകും. 11ന് നടക്കുന്ന സുഹൃദ് സമ്മേളനം അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ദിവാകരന്‍ അധ്യക്ഷത വഹിക്കും.  പി.എഫ്.ആര്‍.ഡി.എ നിയമനം പരിശോധന റിപോര്‍ട്ട് പ്രസിദ്ധീകരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍ വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. പത്രസമ്മേളനത്തില്‍ കെ.എസ്.എസ്.പി.യു ജനറല്‍ സെക്രട്ടറി എന്‍. സദാശിവന്‍ നായര്‍, ജനറല്‍ സെക്രട്ടറി എ.എന്‍. ചന്ദ്രബാബു, ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരന്‍, ജില്ലാ ട്രഷറര്‍ ടി. ചെല്ലപ്പന്‍, വി.കെ.മാണി എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!