ChuttuvattomThodupuzha

കെറ്റിജിഎ തൊടുപുഴ മേഖല പൊതുയോഗവും വിശിഷ്ട വ്യക്തികള്‍ക്കു സ്വീകരണവും

തൊടുപുഴ: കെറ്റിജിഎ തൊടുപുഴ മേഖല കമ്മിറ്റിയുടെ പൊതുയോഗം 18 ന്  വൈകിട്ട് 3 മുതല്‍ വ്യാപാരഭവനില്‍ നടത്തും. യോഗം  പി.ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.യോഗത്തില്‍ വസ്ത്ര വ്യാപാര രംഗത്ത് നൂറ് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പുളിമൂട്ടില്‍ സില്‍ക്സ് ഗ്രൂപ്പിന്റെ ഉടമ ഔസഫ് ജോണ്‍ പുളിമൂട്ടിലിനെ ആദരിക്കും. കെറ്റിജിഎ ജില്ലാ ഭാരവാഹികളായ സുമന്‍ എസ് (ജില്ലാ പ്രസിഡന്റ് ), അഹമ്മദ് കബീര്‍ (ജില്ലാ ജനറല്‍ സെക്രട്ടറി ), അനസ് പി. അസീസ് (ജില്ലാ ട്രെഷറര്‍ )എന്നിവര്‍ക്കു സ്വീകരണം നല്‍കും.

ജില്ലാ വൈസ് പ്രസിഡന്റുമാരായ റെന്നി ആലുങ്കല്‍, ഇബ്രാഹിം ഇഞ്ചക്കുടി, അലന്റ് ബി. നിരവത്, ബിനോയ് ജേക്കബ്, ജില്ലാ ജോയിന്റ്  സെക്രട്ടറിമാരായ സിയാദ് വേഗാസ്, സോബിച്ചന്‍ വര്‍ഗീസ്, സൈജോ ഫിലിപ്പ്, മുരളി മിക്കി ടെക്‌സ് എന്നിവരെ ആദരിക്കും. യോഗത്തില്‍ മേഖല പ്രസിഡന്റ് റോബിന്‍സ് ഹിന്ദുസ്ഥാന്‍ അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!