Thodupuzha

ഗുരുതിക്കളത്ത് വീട് കുത്തിതുറന്ന് മോഷണം നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കുളമാവ് പോലീസ് അറസ്റ്റ് ചെയ്തു

മൂലമറ്റം:ഗുരുതിക്കളത്ത് വീട് കുത്തിതുറന്ന് മോഷണം നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കുളമാവ് പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി പെരുമ്പള്ളിച്ചിറ കറുക സ്‌കൂളിന് സമീപം പുതിയകുന്നേൽ സ്റ്റെപ്പപ്പ് സുധീർ എന്നു വിളിക്കുന്ന സുധീർ (38) നെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു. അന്ന് തൊണ്ടിമുതലുകളം മോഷണമുതൽ കൊണ്ടുപോയ കാറും കസ്റ്റഡിയിൽ എടുത്തിരുന്നു. ഡിസംബർ 15 ന് ഉച്ചക്ക് പുളിക്കൽ പീലിപ്പോസിന്റെ വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. രണ്ടാം പ്രതി ഒളമറ്റം കമ്പിപ്പാലം ഭാഗം കണ്ടത്തിങ്കര ഷിയാദ്’ (45 ),മൂന്നാം പ്രതി കരിമണ്ണൂർ പഴുക്കരഭാഗം ചെമ്മല കുടി ജോമോൻ (37) എന്നിവരെ ചൊവ്വാഴ്ച വൈകുന്നേരം തൊടുപുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രണ്ടാം പ്രതി ഷിയാദ് തൊടുപുഴ പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയാണ്.മുന്നാം പ്രതി ജോമോൻ തൊടുപുഴ സ്റ്റേഷനിലെ ഒരു കേസിൽ പ്രതിയാണ്. കുളമാവ് എസ്എച്ഒ സുനിൽ തോമസിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ.സലിം എഎസ്ഐമാരായ , ബിജു, ഷംസുദീൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. . .

 

ചിത്രം…ഗുരുതിക്കളത്ത് വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ രണ്ടാം പ്രതി ഷിയാദ്-45. മൂന്നാം പ്രതി ജോമോൻ 37

Related Articles

Back to top button
error: Content is protected !!