Idukki

കുമ്മനം രാജശേഖരന്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തി

ഇടുക്കി : ബിജെപി ദേശീയ സമിതിയംഗവും മുന്‍ മിസ്സോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തി. കേരള വെള്ളാള മഹാസഭയുടെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പിന്നോക്ക ദലിത് സമുദായ സംഘടനകളുടെ കൂട്ടായ്മയായ ദ്രാവിഡ മുന്നേറ്റ സമിതിയുടെ സംസ്ഥാന നേതാക്കളുടെ യോഗത്തിലും പങ്കെടുത്തു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മനോജ് ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പിന്നോക്ക ദലിത് സമുദായങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തെ വിജയിപ്പിക്കുവാന്‍ രംഗത്തിറങ്ങുമെന്ന് സംഘടന ഉറപ്പ് നല്‍കി. എന്‍.എസ്.എസ് തൊടുപുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ളയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് സംയുക്ത മോര്‍ച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രൊഫ.ടി ജെ ജോസഫുമായി നടത്തിയ ചര്‍ച്ചയില്‍ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന ഇരുമുന്നണികളുടേയും നിലപാട് ഭീകരവാദത്തെ പിന്തുണക്കുന്ന നിലപാടാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. സിനിമ പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറായസഭാ നേതൃത്വം എടുത്തത് ശക്തമായ നടപടി ആണെന്നും ഇരുവരും പറഞ്ഞു. ബിജെപി സംസ്ഥാന കമ്മറ്റിയംഗംങ്ങളായ പിഏ.
വേലുക്കുട്ടന്‍, പി.പി സജ്ജീവ്, എം എന്‍ ജയചന്ദ്രന്‍, എന്‍.ടി.നടരാജന്‍ തുടങ്ങിയവരും പങ്കെടുത്തു.

പന്തപ്ര ആദിവാസി ഊര് സന്ദര്‍ശിച്ച് കുമ്മനം രാജശേഖരന്‍

ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഇന്നലെ കോതമംഗലം നിയോജക മണ്ഡലത്തിലെ പന്തപ്ര ആദിവാസി ഊര് സന്ദര്‍ശിച്ചു. ഊരുമൂപ്പന്‍ കുട്ടന്‍ പൊന്നാട അണിയിച്ചും ഊരു കാണിക്കാരന്‍ കണ്ണന്‍ വന വിഭവങ്ങള്‍ നല്‍കിയും സ്വീകരിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം പി.പി. സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.റ്റി. നടരാജന്‍, കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അഡ്വ. സൂരജ് മലയില്‍, ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ നെല്ലിമറ്റം, ജയന്‍ കെ. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

പിണ്ടിമന പഞ്ചായത്ത് എന്‍ഡിഎ കണ്‍വന്‍ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം സംഘടിപ്പിച്ച പിണ്ടിമന പഞ്ചായത്ത് എന്‍ഡിഎ കണ്‍വന്‍ഷന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി അജി നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം പി.പി. സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.റ്റി. നടരാജന്‍, കോതമംഗലം മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാങ്ങോട്, കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അഡ്വ. സൂരജ് മലയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.കെ. അജിത് കുമാര്‍, എം.എന്‍. ഗംഗാധരന്‍, വൈസ് പ്രസിഡന്റ് എ.എന്‍. രാമചന്ദ്രന്‍ നായര്‍, ട്രഷറര്‍ അനില്‍ ഞാളുമഠം, പഞ്ചായത്ത് സമിതി പ്രസിഡന്റ് റെജി പുലരി, ജനറല്‍ സെക്രട്ടറി അഖില്‍ നിരപ്പത്ത്, വാര്‍ഡ് മെമ്പര്‍ കെ.കെ. അരുണ്‍, ഗ്രേസി ഷാജു, ഉണ്ണികൃഷ്ണന്‍ അമ്പോലി, സി.കെ. സത്യന്‍, സനല്‍ സഹ്യാദ്രി, എം.പി. തിലകന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!