MoolammattamVelliyamattom

കുരുതിക്കളം പൂച്ചപ്ര ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

വെള്ളിയാമറ്റം. കുരുതിക്കളം പൂച്ചപ്ര ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷം. രണ്ടാഴ്ചയായി പ്രദേശത്ത്കുടിവെള്ളം കിട്ടിയിട്ട്. വെള്ളിയാമറ്റം പമ്പ് ഹൗസിൽ നിന്നാണ് കുരുതിക്കളം ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. വെള്ളപൈപ്പ്പോകുന്ന കൂരം കല്ല് ഭാഗത്ത് എയർ വാൽവ് ചുറ്റികക്കടിച്ച് പൈപ്പും കേടാക്കി വെള്ളം ചോർത്തുന്നതു കൊണ്ട് മുകൾ ഭാഗത്ത് വെള്ളം ലഭിക്കാത്തത്. വാട്ടർ അതോറിറ്റിയിൽ പരാതി കൊടുത്തെങ്കിലും അവർ തിരിഞ്ഞ് നോക്കിയിട്ടില്ല. പല തവണ വിളിച്ച് പറഞ്ഞെങ്കിലും വന്ന് നോക്കാനോ പൈപ്പ് തകർക്കുന്നവരെ കണ്ടു പിടിച്ച് അവരുടെ പേരിൽ കേസ് എടുപ്പിക്കാനോ വാട്ടർ അതോറിറ്റി അധികൃതർ തയ്യാറായിട്ടില്ല. മഴക്കാലത്ത് പോലും കുടിവെള്ളമില്ലാതെ ജനം വലയുകയാണു.ദുരിപക്ഷം ആളുകളും ഈ മേഖലയിൽ ആദിവാസികളാണ് എന്നിട്ടും അധികാരികൾ മൗനം പാലിക്കുകയാണ് കൃത്യ സമയത്ത് ബില്ലടച്ചില്ലങ്കിൽ നടപടി സ്വീകരിക്കുന്ന വാട്ടർ അതോറിറ്റി അധികാരികൾ മൗനം വെടിഞ്ഞ് പൈപ്പ് കേടാക്കിയവരുടെ പേരിൽ കേസ് എടുത്ത് കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!