ChuttuvattomThodupuzha

ഭൂനിയമ ഭേദഗതി നിയമം : മന്ത്രി അതിരുകടന്ന് ന്യായീകരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്

തൊടുപുഴ: നിയമസഭയില്‍ അവതരിപ്പിച്ച ഭൂനിയമ  ഭേദഗതി നിയമത്തില്‍ തന്റെ നിയോജകമണ്ഡലം ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലക്ക് കനത്ത തിരിച്ചടി ഉണ്ടായിട്ടും സി.പി.എം നിലപാടിനെ മന്ത്രി അതിരുകടന്ന് ന്യായീകരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു. സി.പി.എം, സി.പി.ഐ കക്ഷികളുടെ മേല്‍നോട്ടത്തിലും കപട പരിസ്ഥിതി വാദികളായ എറണാകുളം ലോബിയുടെ ശുപാര്‍ശയിലും ഉണ്ടാക്കിയ ഭേദഗതി നിയമത്തിനെതിരെ ശബ്ദിക്കാന്‍ മന്ത്രി തയ്യാറാവാത്തത് നിര്‍ഭാഗ്യകരമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.  യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ: എം.ജെ ജേക്കബ്, അഡ്വ. ജോസഫ് ജോണ്‍, എം. മോനിച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!