Moolammattam

ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം: വെള്ളിയാമറ്റം നിവാസികള്‍ക്ക് ഇരട്ട പ്രഹരം

വെള്ളിയാമറ്റം: ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ബജറ്റിലെ തീരുമാനം വെള്ളിയാമറ്റം വില്ലേജ് പരിധിയില്‍ ഉള്ളവര്‍ക്ക് ഇരട്ട പ്രഹരമായി . അശാസ്ത്രീയമായ ന്യായവില കാരണം വെള്ളിയാമറ്റം വില്ലേജിലെ ഭൂമിക്കു ഭീമമായ താരീഫ് നിലവില്‍ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിക്കാതെ വീണ്ടും വര്‍ധിപ്പിക്കാനുള്ള നീക്കം ഈ വില്ലേജിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു കര്‍ഷക സംഘം ഇളംദേശം മേഖലാ പ്രസിഡന്റ് സജി ആലയ്ക്കാതടത്തില്‍ കുറ്റപ്പെടുത്തി. ജനങ്ങളെ ദുരിതത്തില്‍ ആക്കിയിരിക്കുന്ന ഈ വിഷയത്തില്‍ അനുകൂല റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുമ്പോള്‍ വീണ്ടും വില വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം ഇപ്പോള്‍ നിലവിലുള്ള ഭീമമായ താരീഫ് വില പുനര്‍ നിര്‍ണയികണമെന്ന ആവശ്യവും ശക്തമാകുന്നു. ജില്ലാ അധികാരി മുമ്പാകെ സമര്‍പ്പിച്ച താരീഫ് കുറക്കുന്നത് സംബന്ധിച്ച അനുകൂല റിപ്പോര്‍ട്ടില്‍ ഉടന്‍ നടപടി ഉണ്ടാകണമെന്നും സജി ആലക്കാതടത്തില്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!