Thodupuzha

റബ്ബര്‍ കിലേയ്ക്ക് 250 രൂപ ഉറപ്പാക്കണം

മുട്ടം: റബ്ബര്‍ വില കിലോയ്ക്ക് 250 രൂപ ഉറപ്പാക്കണമെന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണമെന്ന് മുട്ടത്ത് ചേര്‍ന്ന കര്‍ഷകയോഗം ആവശ്യപ്പെട്ടു.ആള്‍ ഇന്ത്യ കിസാന്‍ ഖേത് മസ്ദൂര്‍ സംഘടനയുടെ (എ.ഐ.കെ.കെ.എം.എസ്) മുട്ടം യൂണിറ്റ് രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റിയംഗം സിബി സി. മാത്യു ഉദ്ഘാടനം ചെയ്തു. കനത്ത വിലയിടിവ് മൂലം റബ്ബര്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണെന്നും ടാപ്പിംഗ് നിര്‍ത്തി വയ്ക്കുകയാണെന്നും കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ നഷ്ടപ്പെട്ട ടാപ്പിംഗ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യത്തില്‍ നിന്നും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മന്ത്രിക്കു നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. ഭാരവാഹികളായി സി.ജെ. തോമസ് (പ്രസിഡന്റ്), കെ.ജെ. തോമസ്, കെ.വി. മൈക്കിള്‍ (വൈസ് പ്രസിഡന്റുമാര്‍), പയസ് ഐസക് (സെക്രട്ടറി), മൈക്കിള്‍ എ.ജെ, ജോര്‍ജ് മാത്യു (ജോയിന്റ് സെക്രട്ടറിമാര്‍), കുട്ടിച്ചന്‍ ഇടമുള (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!