ChuttuvattomThodupuzha

ഭൂപതിവ് നിയമഭേദഗതി മലയോര ജനതയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓണസമ്മാനം; കര്‍ഷക യൂണിയന്‍ (എം)

തൊടുപുഴ: 1964 ലെയും 1993ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനായി 1960 ലെ ഭൂപതിവ് ആക്ട് ഭേദഗതി ബില്‍ അവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ കര്‍ഷക യൂണിയന്‍ എം സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ച മന്ത്രി റോഷി അഗസ്റ്റിന്‍, കെ രാജന്‍ മുന്‍ മന്ത്രി എംഎം മണി എന്നിവരുടെ ഇച്ഛാശക്തിയും കര്‍ഷക ജനതയോടുള്ള പ്രതിബദ്ധതയും ഏറെ അഭിമാനത്തോടെയാണ് കര്‍ഷക യൂണിയന്‍ കാണുന്നത്. ജില്ലയിലെ കര്‍ഷകരുടെ ആശങ്കകള്‍ ശാശ്വതമായി അകറ്റാന്‍ സാധിച്ചത് ചരിത്രപരമായ തീരുമാനമാണ്. ഇടുക്കി ജില്ല രൂപീകരിച്ച നാള്‍ മുതലുള്ള ഭൂപ്രശ്നത്തിന് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തി സമാനതകളില്ലാത്തതാണെന്നും കര്‍ഷക യൂണിയന്‍ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് പറഞ്ഞു. നിയമസഭയില്‍ ഭൂപതിവ് നിയമഭേദഗതി അവതരിപ്പിച്ച റവന്യൂ മന്ത്രി കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവരെ സന്ദര്‍ശിച്ച് റെജി കുന്നംകോട്ട് അഭിനന്ദനങ്ങള്‍ നേര്‍ന്നു.

Related Articles

Back to top button
error: Content is protected !!