Thodupuzha
ഇന്ധന വിലവര്‍ധനവ്: എല്‍.ഡി.എഫ് പ്രതിഷേധ സംഗമം 30ന്


തൊടുപുഴ: കേന്ദ്രത്തിന്റെ ഇന്ധന കൊള്ളയ്ക്കെതിരെ 30ന് ജില്ലയില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പഞ്ചായത്ത് -മുന്‍സിപ്പല്‍ വാര്‍ഡുകളിലായി പതിനായിരം കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. എല്‍.ഡി.എഫ് നേതാക്കളായ കെ കെ ശിവരാമന്, കെ കെ ജയചന്ദ്രന് എന്നിവര്‍ തൊടുപുഴ മുനിസിപ്പാലിറ്റിയിലും ജോസ് പാലത്തിനാല്‍, അനില്‍ കൂവപ്ലാക്കല്‍, എം.കെ ജോസഫ്, ജോര്‍ജ് അഗസ്റ്റ്യന്‍, ജോണി ചെരുപറമ്പില്‍, എം.എം സുലൈമാന്‍, പി.കെ ജയന്‍പിള്ള, പി.കെ വിനോദ്, സോമനാഥന് നായര്‍ തുടങ്ങിയവര്‍ ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും..
