ChuttuvattomThodupuzha

തൊടുപുഴയിൽ ലീഗൽ ഗാർഡിയൻഷിപ്പ് ക്യാമ്പ് 18ന്

തൊടുപുഴ: ലീഗൽ ഗാർഡിയൻഷിപ്പ് ക്യാമ്പ് 18ന്. നാഷണൽ ട്രസ്റ്റ് ഇടുക്കി ജില്ലാ ലോക്കൽ ലെവൽ കമ്മിറ്റി, സാമൂഹ്യനീതി വകുപ്പ്, വോസാർഡ് കുമളി, പരിവാർ ഇടുക്കി, ജെ.സി.ഐ തൊടുപുഴ ഗോൾഡൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 18ന് ലീഗൽ ഗാർഡിയൻഷിപ്പ് ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ശനിയാഴ്ച രാവിലെ 9.30 ന് ന്യൂമാൻ കോളജ് ഓഡിറ്റോറിയത്തില്ലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് 18 വയസ് തികഞ്ഞാൽ നിയമപരമായി അവരുടെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് ലീഗൽ ഗാർഡിയൻഷിപ്പ് അത്യാവശ്യമാണ്.

തൊടുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും ഇടുക്കി നിയോജകമണ്ഡലത്തിലെ അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിലെയും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അവർ അറിയിച്ചു. ആവശ്യമായ രേഖകളുമായി പ്രസ്തുത സ്ഥലത്ത് എത്തിച്ചേർന്ന് അപേക്ഷഫോറം പൂരിപ്പിച്ചു നൽകണം. കുട്ടികളെയോ ഭിന്നശേഷിയുള്ള വ്യക്തികളെയോ കൊണ്ടു വരേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് 9447820282, 9447127864 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!