Thodupuzha

ലൈബ്രറി കൗണ്‍സില്‍; ജില്ലാ പുസ്തകോത്സവം 24 മുതല്‍

തൊടുപുഴ: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പുസ്തകോത്സവം തൊടുപുഴ ഇ.എ.പി ഹാളില്‍ 24, 25, 26 തിയതികളില്‍ നടക്കുമെന്ന് സംഘാടകര്‍  അറിയിച്ചു. 24ന് രാവിലെ 10 ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വായന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ്കമ്മറ്റി അംഗം കെ.എം ബാബു മുഖ്യ പ്രഭാഷണം നടത്തും. പുസ്തകോത്സവ സംഘാടക സമിതി രക്ഷാധികാരി ആര്‍. തിലകന്‍ അധ്യക്ഷത  വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.ആര്‍. രമണന്‍, ദേവികുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍. ചെല്ലപ്പന്‍ നായര്‍, ഇടുക്കി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ബെന്നി മാത്യൂ, പീരുമേട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍, തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ്ജ് അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സ്വാഗതസംഘം കണവീനര്‍ ഇ.ജി സത്യന്‍ സ്വാഗതവും തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുകുമാരന്‍ നന്ദിയും പറയും. വൈകിട്ട് 4 ന് കവിയരങ്ങും 6 ന് ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടക്കും. 25 ന് രാവിലെ 11 ന് സാഹിത്യക്വിസ് നടക്കും. ജോസ് കോനാട്ട് ക്വിസ് മാസ്റ്ററാകും. ഉച്ചകഴിഞ്ഞ് 3 ന് നാടന്‍പാട്ട് അവതരിപ്പിക്കും. 4 ന് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം പി.കെ ഗോപന്‍ പ്രഭാഷണം നടത്തും. 6ന് കളേഴ്സ് മ്യൂസിക്കല്‍ ബാന്‍ഡ് ന്റെ കരോക്കെ ഗാനമേള നടക്കും. മേളയില്‍ എല്ലാ മലയാള പുസ്തകങ്ങള്‍ക്കും കുറഞ്ഞത് 33.33ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 20ശതമാനവും ഡിസ്‌കൗണ്ട് നല്‍കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ. എം. ബാബു, കണ്‍വീനര്‍ ഇ.ജി സത്യന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുകുമാരന്‍ എന്നിവര്‍  പറഞ്ഞു.

Related Articles

Back to top button
error: Content is protected !!