Thodupuzha

ലയണ്‍സ് ക്ലബ്ബിന്റെ കോവിഡ് ജാഗ്രതാ  റാലി ബുധനാഴ്ച തൊടുപുഴയില്‍

തൊടുപുഴ: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക് 318സി യുടെ നേതൃത്വത്തില്‍ ‘മഹാമാരിക്കെതിരെ ഒരു മഹായുദ്ധം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന കോവിഡ് ജാഗ്രതാ റാലി ബുധനാഴ്ച തൊടുപുഴയിലെത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 1-ന് രാവിലെ എറണാകുളം ലയണ്‍സ് ഡിസ്ട്രിക്ട് ഓഫീസില്‍ നിന്നും പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സാജന്‍ സേവ്യര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്ന വാഹന പ്രചരണ ജാഥ തൃപ്പൂണിത്തുറ, പറവൂര്‍, അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ എന്നീ കേന്ദ്രങ്ങള്‍ പിന്നിട്ട് 6.30ന് തൊടുപുഴയില്‍ എത്തി സമാപിക്കും.

കോവിഡ് ജാഗ്രതയുടെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തുന്നത്. ജാഗ്രതാ റാലി കടന്ന് പോകുന്ന വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ 100 കണക്കിന് കോവിഡ് കിറ്റുകളും മറ്റ് സഹായങ്ങളും വിതരണം ചെയ്യും.

തൊടുപുഴ മണക്കാട് ജങ്ഷനില്‍ വൈകിട്ട് 6.30 ന് ജാഗ്രതാ റാലിയെത്തും. ഇതോടനുബന്ധിച്ച് നടത്തുന്ന സമാപന സമ്മേളനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.സി.ജെയിംസ് അധ്യക്ഷത വഹിക്കും. അഡ്വ. സി.കെ. വിദ്യാസാഗര്‍ ആമുഖ പ്രഭാഷണവും തൊടുപുഴ ഡിവൈ.എസ്.പി. കെ.സദന്‍ മുഖ്യപ്രഭാഷണവും നടത്തുമെന്ന് കോവിഡ് അവയര്‍നസ് റാലി ഡിസ്ട്രിക്ട് സെക്രട്ടറി റോയി ലൂക്ക്, ഡിസ്ട്രിക്ട് സെക്രട്ടറി സുദര്‍ശന്‍ കെ., സോണ്‍ ചെയര്‍മാന്‍ സനല്‍ എന്‍.എന്‍., തൊടുപുഴ എലൈറ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജെയ്സ് ജോണ്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!