ChuttuvattomThodupuzha

തൊടുപുഴയിൽ ലയണ്‍സ് പീസ് പോസ്റ്റര്‍ കോണ്ടെസ്റ്റ് 2023 സംഘടിപ്പിച്ചു

തൊടുപുഴ:ലയണ്‍സ് ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്റ്റ് 318സിയുടെ ലയണ്‍സ് പീസ് പോസ്റ്റര്‍ കോണ്ടെസ്റ്റ് 2023 നടത്തി. ലയണ്‍സ് ക്ലബ്ബ് ഓഫ് തൊടുപുഴ ടൗണിന്റെ നേതൃത്വത്തില്‍ കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജസ് യു.പി സ്‌കൂളിലാണ് സംഘടിപ്പിച്ചത് . ഡെയര്‍ റ്റു ഡ്രീം എന്നായിരുന്നു കോണ്ടെസ്റ്റിന്റെ തീം. 65 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നാം സമ്മാനം കീര്‍ത്തന രതീഷ്, രണ്ടാം സമ്മാനം പാര്‍വ്വതി സിനോജ്, മൂന്നാം സമ്മാനം ശിവഭ?ദ്ര.റ്റി.എസ് എന്നിവര്‍ കരസ്ഥമാക്കി.പ്രസിഡന്റ് വര്‍ഗീസ് ഉതുപ്പ് സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ലിന്റോ ജോര്‍ജ്ജ്, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സൈജു.വി.റ്റി എന്നിവർ പ്രസം​ഗിച്ചു.ട്രഷറര്‍ ജോസ് മാത്യു നീരോലിക്കല്‍, അധ്യാപകരും, കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!