Thodupuzha

കേരള സാഹിത്യവേദിയുടേയും കാഞ്ഞിരമറ്റം ഗ്രാമീണ വായന ശാലയുടേയും നേതൃത്വത്തില്‍ സാഹിത്യ സമ്മേളനവും കവിയരങ്ങും നടത്തി

തൊടുപുഴ: കേരള സാഹിത്യവേദിയുടേയും കാഞ്ഞിരമറ്റം ഗ്രാമീണ വായന ശാലയുടേയും നേതൃത്വത്തില്‍ സാഹിത്യ സമ്മേളനവും കവിയരങ്ങും നടത്തി. സാഹിത്യവേദി ജില്ലാ പ്രസിഡന്റ് വില്‍സണ്‍ ജോണ്‍ അധ്യക്ഷനായ ചടങ്ങില്‍ താലുക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എസ്.ജി. ഗോപിനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. സാഹിത്യവേദി ജില്ലാ സെക്രട്ടറി രാജന്‍ തെക്കുംഭാഗം, ട്രഷറര്‍ രമ.പി.നായര്‍, ഷൈല സുരേഷ്, വായനശാല സെക്രട്ടറി പി. ദിലീപ് കുമാര്‍, ജി. രമേശ്, എസ്.ടി. അജയകുമാര്‍, പി.റ്റി. ഷിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോര്‍ജ്ജ് മുഞ്ഞനാടന്‍, ശശികല ചുരുളി, കല്യാണി വാസുദേവന്‍, കെ.എസ്. സോമന്‍, കുമാരി ദേവപ്രിയ.സി.എസ് എന്നിവര്‍ കവിയരങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!