ChuttuvattomThodupuzha

ലിറ്റില്‍ കൈറ്റ്സ് പുരസ്‌കാരം കുടയത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്

കുടയത്തൂര്‍: 2023-24 അധ്യയന വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡിന് കുടയത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയില്‍ നിന്നും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 30000 രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.2023-24 അധ്യയന വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിന് പരിഗണിച്ചത്.

 

Related Articles

Back to top button
error: Content is protected !!