ChuttuvattomThodupuzha

ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു

തൊടുപുഴ: സ്വതന്ത്ര സോഫ്റ്റ്വെയറായ ബ്ലെന്‍ഡറില്‍ ത്രിമാനരൂപങ്ങള്‍ തയ്യാറാക്കി അവയ്ക്ക് അനിമേഷന്‍ നല്‍കുന്നതും, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐ.ഒ.ടി ഉപകരണങ്ങള്‍ തയാറാക്കുന്നതുമായ പ്രോഗ്രാമിംഗ് പ്രവര്‍ത്തനവും ഉള്‍പ്പെടുത്തി ലിറ്റില്‍ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് വാഴത്തോപ്പ് സെന്റ്.ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു. മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളാണ് ജില്ലാ ക്യാമ്പില്‍ പങ്കെടുത്തത്. ജില്ലയിലെ വിവിധ മേഖലയിലെ പ്രമുഖരും, വിദ്യാഭ്യാസ ഓഫീസര്‍മാരും ക്യാമ്പിലെത്തി കുട്ടികളെ അനുമോദിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തു. ക്യാമ്പില്‍ കുട്ടികള്‍ തയ്യാറാക്കിയ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും ക്യാമ്പ് സമാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!