KudayathoorLocal Live
കുടയത്തൂര്‍ കൃഷി ഭവന് റോഡ് പൊളിച്ചതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/krp.jpg?resize=338%2C283&ssl=1?v=1709539660)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുടയത്തൂര്‍ : കൃഷി ഭവന് റോഡ് ടാറിംഗ് പൂര്‍ത്തിയായി 5 വര്‍ഷം തികയുന്നതിനു മുന്‍പേ വീണ്ടും ടാര്‍ ചെയ്യുന്നതിനായി പൊളിച്ചതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് കുടയത്തൂര്‍ പത്താം-വാര്‍ഡില്‍ നടക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കുടയത്തൂര്‍ വില്ലേജ് ഓഫീസിന് മുമ്പിലൂടെയുള്ള റോഡ് വര്‍ഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുകയാണെന്നും പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധികളും നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)