Local LiveMoolammattam

അറക്കുളത്ത് നാട്ടുകാര്‍ ഇറങ്ങി ജലവിതരണം തുടങ്ങി

അറക്കുളം: മന്ത്രി, വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഭരണാധികാരികള്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നന്നാക്കാതിരുന്ന പൈപ്പ് തകരാര്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെ പരിഹരിക്കപ്പെട്ടു.അറക്കുളം പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ഒരാഴ്ചക്കാലമായി പമ്ബിംഗ് ലൈന്‍ പൊട്ടി ജലവിതരണം തകരാറിലായി നാടാകെ ദുരിതത്തിലായിരുന്നു. വേനല്‍ക്കാലത്ത് മോട്ടര്‍ കേടാകലും മഴക്കാലത്ത് പൈപ്പ് പൊട്ടലും മൂലം അറക്കുളം പഞ്ചായത്തിലെ ശുദ്ധജലവിതരണം മിക്കവാറും താറുമാറാകാറാണ് പതിവ്. ഇത്തവണയും പൈപ്പ് പൊട്ടിയപ്പോള്‍ അധികാരികളെ യഥാസമയം ഈ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കാതെ വന്നപ്പോഴാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. നാട്ടുകാര്‍ ഒത്ത് ചേര്‍ന്ന് മണ്ണ് മാന്തി പൈപ്പ് പുറത്തെടുത്ത് പുതിയ പൈപ്പ് ഇടുകയായിരുന്നു.

പണി നടക്കുമ്പോള്‍ പ്രസിഡന്റും വാര്‍ഡ് മെമ്പറും, വാട്ടര്‍ അതോറിട്ടി അധികാരികളും രംഗത്ത് എത്തിയെങ്കിലും നാട്ടുകാര്‍ പണി പൂര്‍ത്തീകരിച്ച് പണിക്കാര്‍ക്കും പൈപ്പിനും ചിലവായ തുക വീതം വച്ച് നല്‍കുകയായിരുന്നു. നാട്ടുകാരായ പ്രകാശ് മാളിയേക്കല്‍, എം.കെ. സന്തോഷ്, കെ.ടി. മോഹനന്‍, സോജി, പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!