Thodupuzha

ലോക് അദാലത്ത് ജില്ലയിലെ 3792 കേസുകള്‍ തീര്‍പ്പാക്കി

തൊടുപുഴ: ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിയ ലോക് അദാലത്തില്‍ 3792 കേസുകള്‍ തീര്‍പ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളില്‍ കെട്ടിക്കിടന്ന 3273 പിഴ ഒടുക്കിത്തീര്‍ക്കാവുന്ന കേസുകള്‍, 28614110.00 രൂപയുടെ 100 എം.എ.സി.റ്റി കേസുകള്‍, മറ്റു വിവിധ കേസുകള്‍ എന്നിവയിലൂടെ 91300249.00 രൂപയുടെ വ്യവഹാരങ്ങളാണ് തീര്‍പ്പാക്കിയത്. 6418950.00 രൂപ പിഴയിനത്തില്‍ ഗവണ്‍മെന്റിലേക്ക് ഒടുക്കി. ഇടുക്കി ജില്ലാ ജഡ്ജി ശശി കുമാര്‍ പി.സ്, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ സിറാജുദ്ദീന്‍ പി.എ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. താലൂക്ക് ആസ്ഥാനങ്ങളിലെ അദാലത്തിന് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ നേതൃത്വം നല്‍കി. അദാലത്തിന്റെ ഭാഗമായി ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളില്‍ പിഴയടച്ച് തീര്‍ക്കാവുന്ന കേസുകള്‍ക്കായി സ്പെഷ്യല്‍ സിറ്റിംഗും ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!