Idukki

ലോക് സഭ തെരഞ്ഞെടുപ്പ് : ഫോം 12 എ 22 വരെ സ്വീകരിക്കും

ഇടുക്കി : ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ലോകസഭ മണ്ഡലത്തിലെ വോട്ടര്‍മാരും ഇതേ മണ്ഡലത്തില്‍ തന്നെ തെരഞ്ഞെടുപ്പ് ജോലിയില്‍ എര്‍പ്പെട്ടിരിക്കുന്നവരുമായ ജീവനക്കാര്‍ക്കുളള ഫോം 12 എ ഏപ്രില്‍ 22 വരെ സ്വീകരിക്കും. ഫോം സ്വീകരിക്കല്‍, ഇഡിസി വിതരണം എന്നിവയ്ക്കായി ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേവികുളത്ത് റവന്യൂ ഡിവിഷണല്‍ ഓഫീസ്, ഇടുക്കിയില്‍ കളക്ടറേറ്റ്, ഉടുമ്പഞ്ചോലയില്‍ റവന്യൂ റിക്കവറി ഓഫീസ് മിനി സിവില്‍ സ്റ്റേഷന്‍ നെടുങ്കണ്ടം, പീരുമേട്ടില്‍ താലൂക്ക് ഓഫീസ് മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴയില്‍ താലൂക്ക് ഓഫീസ് മിനി സിവില്‍ സ്റ്റേഷന്‍ തൊടുപുഴ എന്നിങ്ങനെയാണ് ഹെല്‍പ്പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനം.

പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളള ജീവനക്കാര്‍ അതാത് നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കുകളിലും, മറ്റുളള ജീവനക്കാര്‍ ഇടുക്കി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിലുമാണ് ഫോം 12 എ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം ഇലക്ഷന്‍ നിയമന ഉത്തരവ്, ഇലക്ഷന്‍ തിരിച്ചറിയര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ഫോമുകള്‍ 22ന് വൈകിട്ട് 5 വരെ സ്വീകരിക്കും. അതിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലായെന്ന് തെരഞ്ഞടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!