Idukki

ലോക്‌സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് , നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : ജില്ലാ കളക്ടര്‍

തൊടുപുഴ : ലോക്‌സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്ന ഇന്ന് മുതല്‍ തന്നെ ഇടുക്കി മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിച്ചു തുടങ്ങും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. 28, 30, ഏപ്രില്‍ 2, 3, 4 തീയതികളില്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്‌സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് നാമനിര്‍ദ്ദേശപത്രികള്‍ സ്വീകരിക്കുക. വരണാധികാരിയായ (റിട്ടേണിംഗ് ഓഫീസര്‍) ജില്ലാ കളക്ടര്‍ , ഉപവരണാധികാരിയായ ഇടുക്കി സബ് കലക്ടര്‍ എന്നിവര്‍ക്ക് പത്രിക സമര്‍പ്പിക്കാം.

പൊതു വിഭാഗത്തില്‍ 25000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ 12500 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക. ഇളവിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. പത്രികകള്‍ സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ മുറിയിലേക്ക് പ്രവേശനാനുമതി. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് ( കലക്ടറേറ്റ് ) 100 മീറ്റര്‍ പരിധിയില്‍ സ്ഥാനാര്‍ത്ഥിയുടെ 3 വാഹനങ്ങള്‍ മാത്രമാണ് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുക. നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കുന്ന തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച ബാങ്ക് അക്കൗണ്ട് പത്രിക സമര്‍പ്പണത്തിന് ഒരു ദിവസം മുന്‍പെങ്കിലും ആരംഭിച്ചതാകണം. പത്രിക പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്.

 

Related Articles

Back to top button
error: Content is protected !!