Idukki

ലോക്സഭാ തെരഞ്ഞെടുപ്പ് : കണക്ക് പിഴക്കരുത് ; റേറ്റ് ചാര്‍ട്ടുണ്ട്

ഇടുക്കി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ചെലവ് കണക്കാക്കാന്‍ റേറ്റ് ചാര്‍ട്ട് പുറത്തിറക്കി. ഒരു ദിവസത്തേക്കുള്ള തുകയാണിത്. പ്രധാന ഇനങ്ങളും നിശ്ചയിച്ചിട്ടുള്ള തുകയും ചുവടെ.

കസേര ഒരെണ്ണം എട്ട് രൂപ, കൈയ്യില്ലാത്ത കസേര ഒരെണ്ണം ആറ് രൂപ, മേശ ഒരെണ്ണം 30 രൂപ, ട്യൂബ് ലൈറ്റ് ഒരെണ്ണം 25 രൂപ, സ്റ്റൂള്‍ ഒരെണ്ണം മൂന്ന് രൂപ, ടവര്‍ ലൈറ്റ് ഒരെണ്ണം 120 രൂപ, നെറ്റിപ്പട്ടം ഒരെണ്ണത്തിന് 600 രൂപ, സ്റ്റിക്കര്‍ പതിച്ച സാധാരണ കുട ഒരെണ്ണം 150 രൂപ, മുത്തുക്കുട 50 രൂപ,എന്നിങ്ങന ചെറുതും വലുതുമായ 178 പ്രചാരണ സാമഗ്രികളുടെയും സേവനങ്ങളുടെയും വിലവിവര പട്ടികയാണ് പുറത്തിറക്കിയത്.

നേരത്തെ പ്രസിദ്ധീകരിച്ച കരട് ചാര്‍ട്ടിന്‍മേല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങളും പരാതികളും കൂടി പരിഗണിച്ച ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ദിനപത്രങ്ങള്‍, ടെലിവിഷന്‍, എന്നിവയില്‍ പരസ്യം നല്‍കുന്നതിനുള്ള റേറ്റ് ചാര്‍ട്ട് പ്രത്യേകമായി പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ് പ്രചാരണ ഓഫീസ് ചതുരശ്ര അടി 20 രൂപ, പോളിംഗ് സ്റ്റേഷനടുത്ത് ബൂത്ത് കെട്ടാന്‍ 500 രൂപ, വാഹനങ്ങളിലെ സ്റ്റേജ് (ചെറുത്) ഒരു ദിവസം 3000 രൂപ, വാഹനങ്ങളിലെ സ്റ്റേജ് (വലുത്) ഒരു ദിവസം 5500 രൂപ, സ്റ്റേജ് പത്ത് പേര്‍ക്ക് 6500 രൂപ, 20 പേര്‍ക്ക് 8750 രൂപ, പോഡിയം ഒരു ദിവസം 275 രൂപ, ഓഡിയോ സോങ് റെക്കോര്‍ഡിംഗ് (സോളോ) പ്രൊഫഷണലായി കമ്പോസ് ചെയ്തത് ഒരെണ്ണം 5000 രൂപ, മര ഫ്രെയിമിലുള്ള ബോര്‍ഡ് ചതുരശ്ര അടി മുപ്പത് രൂപ, ബലൂണ്‍ അലങ്കരിച്ച ഇലക്ഷന്‍ ആര്‍ച്ചുകള്‍ ഒന്നിന് മൂവായിരം രൂപ, മൊത്തം അലങ്കരിച്ച ജീപ്പ് നാലായിരത്തി അഞ്ഞൂറ് രൂപ .ക്ലോത്ത് ബാനര്‍ വിത്ത് വുഡന്‍ ബോര്‍ഡ്‌സ് ചതുരശ്ര അടി 30 രൂപ, ചെണ്ടമേളം 10 പേര്‍ ദിവസം 7000 രൂപ, 20 പേര്‍ 13000 രൂപ, കവാടിയാട്ടം, നാദസ്വരം എട്ട് പേര്‍ 10000 രൂപ, ബാന്‍ഡ് വാദ്യം 4000 രൂപ, ഹൈഡ്രജന്‍ ബലൂണ്‍ ഒരു പീസ് 40 രൂപ.

പോസ്റ്റര്‍ ഡബിള്‍ ഡമ്മി 1000 പീസിന് 4000 രൂപ, ഡെമ്മി 1000 പീസിന് 2000 രൂപ, ഹാഫ് ഡമ്മി 1100 രൂപ, ചെറിയ പ്ലക്കാര്‍ഡുകള്‍ ചെറുത് ഒരെണ്ണത്തിന് 15 രൂപ, റെഡ് കാര്‍പെറ്റ് ചതുരശ്ര അടിക്ക് ആറ് രൂപ, സോഫ 250 രൂപ, മരക്കസേര 30 രൂപ. വി ഐ പി കസേര 60 രൂപ, സീലിംഗ് ഫാന്‍ ഒരു ദിവസം 186 രൂപ, അധിക ദിവസത്തിന് 82 രൂപ. തുണികൊണ്ടുള്ള കൊടി ചതുരശ്ര അടി 10 രൂപ. ഡ്രോണ്‍ ക്യാമറ വിത്ത് ഓപറേറ്റര്‍ മണിക്കൂറിന് 300 രൂപ, എല്‍ ഇ ഡി ടി വി 42 ഇഞ്ച് 1000 രൂപ, എല്‍ ഇ ഡി വാള്‍ ചതുരശ്ര അടി 100 രൂപ.

ആംപ്ലിഫയറും മൈക്രോഫോണുമുള്ള ലൗഡ് സ്പീക്കര്‍ (2000 വാട്ട്) ഒരുക്കുന്നതിന് ഒരു ദിവസം 4000 രൂപയും അധിക ദിവസത്തിന് 2000 രൂപ വീതവും, 5000 വാട്ട് സിസ്റ്റം ദിവസം 10000 രൂപ, അധിക ദിവസത്തിന് 5000 രൂപ, 10000 വാട്ട്‌സി സിസ്റ്റം ദിവസം 20000 രൂപ അധിക ദിവസത്തിന് 10000 രൂപ. പന്തല്‍ ഡെക്കറേറ്റഡ് ചതുരശ്ര അടിക്ക് പതിനഞ്ച് രൂപ, സ്ഥാനാര്‍ഥികളുടെ പേര് പതിച്ച തുണി തൊപ്പി ഒരെണ്ണം 10 രൂപ, പേപ്പര്‍ തൊപ്പി 5 രൂപ ,വാഹന പ്രചാരണം വാഹന വാടക ഉള്‍പ്പടെ ദിവസം 1500 രൂപ , ചുവരെഴുത്ത് സ്‌ക്വയര്‍ ഫീറ്റിന് 7 രൂപ, ബാഡ്ജ് ഒരു പീസിന് മൂന്ന് രൂപ, ബലൂണ്‍ ഒരു പീസിന് ഒരു രൂപ, ആര്‍ട്ടിസ്റ്റ് റേറ്റ് ഒരു ദിവസം 675 രൂപ എന്നിങ്ങനെയാണ് മറ്റുള്ള നിരക്കുകള്‍.

 

Related Articles

Back to top button
error: Content is protected !!