Idukki

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 25 വരെ അവസരം

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു വോട്ടർ പട്ടികയില്‍ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് 25 വരെ പേര് ചേർക്കാൻ അവസരം ലഭിക്കും.18 വയസ് തികഞ്ഞവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോർട്ടല്‍ വഴിയോ വോട്ടർ ഹെല്‍പ് ലൈൻ ആപ് ഉപയോഗിച്ചോ ബൂത്ത് ലെവല്‍ ഓഫീസർമാർ വഴിയോ വോട്ടർ പട്ടികയില്‍ പേര് ചേർക്കാം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോർട്ടല്‍ വഴി അപേക്ഷിക്കുന്നവർ  http://voters.eci.gov.in/signup എന്ന ലിങ്കില്‍ പ്രവേശിച്ച്‌ മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച്‌ ലോഗിൻ ചെയ്ത് വേണം തുടർനടപടികള്‍ ചെയ്യാൻ. അപേക്ഷകർക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷയുടെ എൻട്രികള്‍ പൂരിപ്പിക്കാം.

ന്യൂ രജിസ്ട്രേഷൻ ഫോർ ജനറല്‍ ഇലക‌്ടേഴ്സ് എന്ന  ഓപ്ഷൻ തുറന്ന് (പുതുതായി വോട്ട് ചേർക്കുന്നവർക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാർലമെന്‍റ്, നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ-മെയില്‍ ഐഡി, ജനനത്തീയതി, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കി പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്ത് വേണം അപേക്ഷ സമർപ്പിക്കാൻ. ആധാർ കാർഡ് ലഭ്യമല്ലെങ്കില്‍ മറ്റ് രേഖകള്‍ അപ്‌ലോഡ് ചെയ്യണം. അധികൃതരുടെ പരിശോധനയ്ക്കു ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും.

Related Articles

Back to top button
error: Content is protected !!