KudayathoorLocal Live

കൃഷിനാശം : നഷ്ട പരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കാം

കുടയത്തൂര്‍ : 2024 ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഉഷ്ണതരംഗം മൂലം കൃഷിനാശം സംഭവിച്ച കുടയത്തൂര്‍ കൃഷിഭവന്‍ പരിധിയിലെ കര്‍ഷകര്‍ക്ക് നഷ്ട പരിഹാരത്തിനായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.ആധാര്‍ കാര്‍ഡ്, അപേക്ഷകന്റെ പേരിലുള്ള കൃഷിസ്ഥലത്തിന്റെ തന്നാണ്ടിലെ കരം അടച്ച രസീത്,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴി കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ മുഖാന്തിരം ഓണ്‍ലൈനായി 30ന് മുമ്പായി കുടയത്തൂര്‍ കൃഷിഭവനിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!