Thodupuzha

ലോട്ടറി തൊഴിലാളി സമരം നടത്തി

തൊടുപുഴ: ലോട്ടറി തൊഴിലികളുടെ ടി.സി.എസ് നികുതി ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അടക്കണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.പ്രസാദ് ആവശ്യപ്പെട്ടു ജില്ലാ ലോട്ടറി ഓഫീസിനു മുന്നില്‍ ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.വി.പ്രസാദ്. ഫിഫ്റ്റി ഫിഫ്റ്റിലോട്ടറി പിന്‍വലിക്കുക,ഞയറാഴ്ച്ച ലോട്ടറി തൊഴിലാളികള്‍ക്ക് അവധി നല്‍കുക ,ഓണ്‍ലൈന്‍ എഴുത്തു ലോട്ടറിക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ നടത്തിയത്. തൊടുപുഴ രാജീവ് ഭവനു മുന്നില്‍ നിന്ന് മാര്‍ച്ചായി വന്നാണ് ധര്‍ണ നടത്തിയത്. യൂണിയന്‍ ജില്ലാ പ്രസിഡന്റ് അനില്‍ ആനയ്ക്കനാട്ട് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി റീജിയണല്‍ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ,ശശി കണ്യാലി ,പി.പി .തങ്കപ്പന്‍, ജോര്‍ജ്ജ് താന്നിക്കല്‍, അച്ചാമ്മ ,കെ എസ് ജയകുമാര്‍ ,അനുഷല്‍ ആന്റണി, പ്രവീണ്‍ ജെയിംസ് ,വിജയന്‍ കരിമണ്ണൂര്‍ ,നാരായണന്‍ കുന്നിണി ,രാധാകൃഷ്ണന്‍ ,വല്‍സല, കാഞ്ചന ,കെ.എസ് മധു ,പി.കെ രാജു ,,ആര്‍ രാജേഷ് ,കരിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!