Thodupuzha

ഭിന്നശേഷിക്കാരായ ലോട്ടറി  തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കി

തൊടുപുഴ: കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ പോഷകസംഘടനയായ കേരള സംസ്‌കാര വേദി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികള്‍ക്ക് ലോട്ടറി വില്‍പന തുടരുവാനുള്ള ധനസഹായം നല്‍കുന്ന കാരുണ്യ ഹസ്തം പരിപാടിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പനക്കാരന്‍ പാരിജാതന്‍ ഉടുമ്പന്നൂര്‍ ലോട്ടറി വാങ്ങാനുള്ള ധനസഹായം ഏറ്റുവാങ്ങി. സംസ്‌കാരിക വേദി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് മാറാട്ടില്‍ അധ്യക്ഷനായിരുന്നു. നേതാക്കളായ അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, ജയകൃഷ്ണന്‍ പുതിയേടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!