Thodupuzha

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ്‌ പ്രധാനാധ്യാപകര്‍ക്ക്‌ വന്‍ ബാധ്യതയായി മാറിയിരിക്കുകയാണ്: കെ.പി.എസ്‌.ടി.എ

തൊടുപുഴ: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ്‌ പ്രധാനാധ്യാപകര്‍ക്ക്‌ വന്‍ ബാധ്യതയായി മാറിയിരിക്കുകയാണെന്ന്‌ കെ.പി.എസ്‌.ടി.എ. എട്ടു വര്‍ഷം മുന്‍പ്‌ അനുവദിച്ച തുകയില്‍ യാതൊരു വര്‍ധനവും വരുത്തുവാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന്‌ മാത്രമല്ല ലഭിച്ചു കൊണ്ടിരുന്ന നാമമാത്രമായ തുക ഈ വര്‍ഷം ഇതുവരെയും വിതരണം ചെയ്‌തിട്ടുമില്ല. ജൂണ്‍ മാസം വിതരണം ചെയ്‌ത പാലിന്റെയും മുട്ടയുടെയും പല വ്യഞ്‌ജനങ്ങളുടെയും പണം നല്‍കാത്തതുമൂലം കച്ചവടക്കാര്‍ സ്‌കൂളുകളിലേക്ക്‌ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ മടി കാണിക്കുകയാണ്‌. തുക വര്‍ധിപ്പിച്ചും ഫണ്ടനുവദിച്ചും ഈ അവസ്‌ഥക്ക്‌ പരിഹാരമുണ്ടാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ കെ.പി.എസ്‌.ടി.എ സംസ്‌ഥാന വ്യാപകമായി നടത്തിയ രണ്ടാം ഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ എ.ഇ.ഒ. ഓഫീസുകള്‍ക്ക്‌ മുന്നിലും ഉപജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുത്തിയിരുപ്പ്‌ സമരം നടത്തി. തൊടുപുഴയില്‍ നടന്ന സമരം സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ വി.എം. ഫിലിപ്പച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. ഉപജില്ലാ പ്രസിഡന്റ്‌ പി.എന്‍. സന്തോഷ്‌ അധ്യക്ഷനായിരുന്നു. സംസ്‌ഥാന നിര്‍വാഹക സമിതി അംഗം ജോളി മുരിങ്ങമറ്റം, ജില്ലാ പ്രസിഡന്റ്‌ പി.എം. നാസര്‍, ഷിന്റോ ജോര്‍ജ്‌, ബിജോയി മാത്യു, ടി.ബി. അജീഷ്‌ കുമാര്‍, അനീഷ്‌ ജോര്‍ജ്‌, എന്‍. രശ്‌മി, സജി മാത്യു, ദീപു ജോസ്‌, വി.ആര്‍. രതീഷ്‌, ജിന്‍സ്‌ കെ. ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!