Thodupuzha

കൈയെഴുത്തു മാസികകളുമായി ജയ്‌റാണി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

 

തൊടുപുഴ: എഴുത്തിന്റെയും വായനയുടെയും ലോകത്തിലേയ്ക്ക് എല്ലാ കുട്ടികള്‍ക്കും അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ ജയ്‌റാണി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും കൈയെഴുത്തു മാസിക തയ്യാറാക്കി. ഓരോ ക്ലാസില്‍ നിന്നും ഓരോ കൈയെഴുത്തു മാസികയാണ് കുട്ടികള്‍ തയാറാക്കിയത്. ഒരു ക്ലാസിലെ എല്ലാ കുട്ടികളും കഥ, കവിത, ഉപന്യാസം ,ചിത്രരചന, കാര്‍ട്ടൂണ്‍ തുടങ്ങിയ ഏതെങ്കിലും സൃഷ്ടിയിലൂടെ കൈയെഴുത്തു മാസികയുടെ രചനയില്‍ പങ്കാളിയാകുന്നു. നാല്‍പതിലധികം കൈയെഴുത്തു മാസികകളാണ് ഓരോ വര്‍ഷവും കുട്ടികള്‍ തയ്യാറാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് വായനയുടേയും എഴുത്തിന്റെയും വിശാലമായ ലോകത്തിലേയ്ക്ക് കടന്നു വരുവാന്‍ കൈയെഴുത്തു മാസിക വളരെയധികം സഹായിക്കുമെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ .ഡോ. ജാന്‍സി എം.ജോര്‍ജ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!