MuttomThodupuzha

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് മുട്ടത്ത് നടത്തി

 

മുട്ടം: പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. പ്രസിഡന്റ് ഷൈജാ ജോമോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റിനു തോമസ് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഓഡിറ്റ് ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ സില്‍വി ജോയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍..കെ ബിജു മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്ലോറി പൗലോസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി അഗസ്റ്റ്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ദേവസ്യ,
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അരുണ്‍ ചെറിയാന്‍ പൂച്ചക്കുഴി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സൗമ്യ സാജബിന്‍, ബിജോയി ജോണ്‍, ജോസ് കടത്തലക്കുന്നേല്‍, റെജി ഗോപി, പഞ്ചായത്ത് സെക്രട്ടറി എം. സുനി, തൊഴിലുറപ്പ് ബ്ലോക്ക് എ.ഇ തോമസ് വി പോള്‍, പഞ്ചായത്ത് ഓവര്‍സിയര്‍ അജ്മല്‍ സിദ്ധിഖ് എന്നിവര്‍ പ്രസംഗിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സോഷ്യല്‍ ഓഡിറ്റിംഗ് പ്രക്രിയയിലെ സുപ്രധാനമായ ഒരു പ്രവര്‍ത്തനമാണ് പബ്ലിക് ഹിയറിംഗ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതുജനങ്ങള്‍ അറിയുക, അഭിപ്രായം പറയുക, പദ്ധതി കൂടുതല്‍ കാര്യ ക്ഷമമായി നടപ്പിലാക്കുന്നതിന് ആവശ്യമായ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുക എന്നിവയാണ് പബ്ലിക് ഹിയറിംഗിന്റെ ലക്ഷ്യം.

Related Articles

Back to top button
error: Content is protected !!