ChuttuvattomThodupuzha

മകരവിളക്ക്: തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വിപുലമായ സംവിധാനങ്ങൾ ഒരുക്കി

തൊടുപുഴ: മണ്ഡലക്കാല മകരവിളക്കിനോടുബന്ധിച്ച് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്കായി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി. വെള്ളിയാഴ്ച രാവിലെ നഗരസഭ ചെയര്‍മാന്‍ സനീഷ്
ജോര്‍ജ് ഇടത്താവളത്തിന്റെ ഉദ്ഘാടനം നടത്തും.വൈകിട്ട് 6.30ന് ക്ഷേത്രത്തില്‍ നിന്നും അന്നേ ദിവസം പമ്പയിലേക്ക് പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി. സ്‌പെഷ്യല്‍ സര്‍വീസ് പി.ജെ. ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അയ്യപ്പഭക്തര്‍ക്കായി വിരിവയ്ക്കാനും,കുടിവെള്ളം-ഭക്ഷണം,താമസ സൗകര്യം വാഹന പാര്‍ക്കിങ്, കെട്ടു നിറയ്ക്കല്‍ തുടങ്ങിയവ ക്ഷേത്രത്തില്‍ ഒരുക്കും. ശബരിമലയിലെ വിവരങ്ങള്‍ അറിയിക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്. അത്യവശ്യഘട്ടങ്ങളില്‍ ആംബുലന്‍സ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. മണ്ഡലക്കാലത്തിനോടുബന്ധിച്ച് എല്ലാ ദിവസവും ക്ഷേത്രത്തില്‍ ഭജന,ഭക്തിഗാനസുധ,അയ്യപ്പന്‍പാട്ട്,ചിന്ത്പാട്ട് തുടങ്ങിയവയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് വരെ സ്‌പെഷ്യല്‍ ദീപാരാധനയും ക്ഷേത്രത്തിലുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!