ChuttuvattomThodupuzha

മണിപ്പൂര്‍ സംഘര്‍ഷം സംഘപരിവാര്‍ അജണ്ട; അനില്‍ കൂവപ്ലാക്കല്‍

തൊടുപുഴ: ഇന്ത്യയില്‍ ഉടനീളം വര്‍ഗ്ഗീയ കലാപങ്ങള്‍ നടത്തി ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാര്‍ അജണ്ടയാണ് മണിപ്പൂരില്‍ നടപ്പിലാക്കുന്നതെന്ന് എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മൗന അനുവാദത്തോടുകൂടി നടപ്പിലാക്കുന്ന ഈ സംഘര്‍ഷം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യം വിദൂരം അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണിപ്പൂര്‍ കലാപത്തിനെതിരായി ഉടുമ്പന്നൂരില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി മത്തായി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ ശിവരാമന്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍ഡിഎഫ് കക്ഷി നേതാക്കളായ കെ.ഐ ആന്റണി, പോള്‍സണ്‍ മാത്യു, പി.ജി ഗോപി, കെ എന്‍ റോയി, എം എ ജോസഫ്, എം ജെ ജോണ്‍സന്‍, ജയകൃഷ്ണന്‍, അബ്ബാസ്, റ്റി ആര്‍ സോമന്‍, കെ വി സുമേഷ്, മുഹമ്മദ് ഫൈസല്‍, വി ആര്‍ പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!