ChuttuvattomThodupuzha

മണിപ്പൂര്‍ കലാപം;  തൊടുപുഴയില്‍ നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് പ്രതിക്ഷേധ യോഗം നടത്തി

തൊടുപുഴ: മണിപ്പൂരിലെ വംശീയഹത്യ രാജ്യത്തിന് തന്നെ അപമാനകരമാണെന്നും, ഭരണാധികാരികള്‍ നിശബ്ദത പാലിച്ചാല്‍ ഇതിലപ്പുറം സംഭവിക്കുമെന്നും പി.ജെ ജോസഫ് എം .എല്‍ .എ. തൊടുപുഴയില്‍ നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേത്യത്യത്തിന്‍ നടന്ന മണിപ്പുര്‍ ഐക്യദാര്‍ഡ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റ് വരെ വിച്ഛേധിച്ച് നടക്കുന്ന ഈ വംശീയ കലാപം ജാലിയന്‍ വാലാബാഗിലെ കൂട്ടകൊലയ്ക്ക് സമാനമാണെന്നും ഇത് ക്രിസ്ത്യാനിയുടെ പ്രശ്‌നമല്ലെന്നും മനുഷ്യന്റെ ജീവിത പ്രശ്‌നമായി കാണാന്‍ ആഗ്രഹിക്കുന്നതായും യോഗത്തില്‍ അനുഗ്രഹ പ്രഭാക്ഷണം നടത്തിയ സിഎസ്‌ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് റെറ്റ് റവ വി.സ് ഫ്രാന്‍സിസ് പറഞ്ഞു. തൊടുപുഴ സെന്റ് തോമസ് മര്‍ത്തോമ്മാ പള്ളി ഹാളില്‍ കൂടിയ യോഗം ഫാ.ബിനു കുരുവിള്ള അധ്യക്ഷത വഹിച്ചു. ഫാ എബി ഉമ്മന്‍ ഐക്യദാര്‍ഡ്യ പ്രമേയം അവതരിപ്പിച്ചു. എന്‍.സി.എം.ജെ സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ജ തോമസ്, പ്രഫ എം ജെ ജേക്കബ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട് ,ഷിബു കെ തമ്പി ,ഫാ ബാബു എബ്രാഹം, ഫാ.റ്റി.ജെ സെബാസ്റ്റ്യന്‍, ഫാ. ഡോ ജോസ് ഫിലിപ്പ്, ഫാ ജെയിംസ് വി.കെ ജോണ്‍, സിസ്റ്റര്‍ ഷോഫിത തുടങ്ങിയവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!