ChuttuvattomThodupuzha

മണിപ്പൂര്‍ കലാപം അവസാനിപ്പിക്കണം; ഉടുമ്പന്നൂര്‍ പബ്ലിക് ലൈബ്രറി സെമിനാര്‍ നടത്തി

തൊടുപുഴ: ഭരണകൂട പിന്തുണയോടെ കഴിഞ്ഞ മൂന്ന് മാസമായി മണിപ്പൂരില്‍ നടന്നുവരുന്ന കലാപം അവസാനിപ്പിക്കണമന്ന് ആവശ്യപ്പെട്ട് ഉടുമ്പന്നൂര്‍ പബ്ലിക് ലൈബ്രറി സെമിനാര്‍ നടത്തി. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. കലാപത്തില്‍ ഇരകളായവരെ പുനരധിവസിപ്പിക്കണമന്നും മണിപ്പൂരില്‍ സമാധാന ജീവിതം ഉറപ്പുവരുത്തണമന്നും ആവശ്യപ്പെടുന്ന പ്രമേയം, ഉടുമ്പന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ അവതരിപ്പിച്ചു. യോഗത്തില്‍ തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ. ശശീധരന്‍ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുലൈഷ സലിം,ലൈബ്രറി സെക്രട്ടറി വി.കെ രാജീവ്, കെ.ജി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!