Idukki

മന്നം സാംസ്‌കാരിക നിലയം ഉദ്ഘാടനം 21ന്

കോലാനി എന്‍.എസ്.എസ്. കരയോഗം നവതി ആഘോഷവും കുടുംബമേളയും പുതുതായി നിര്‍മ്മിച്ചിട്ടുള്ള മന്നം സാംസ്‌കാരിക നിലയം ഉദ്ഘാടനവും 2023 മെയ് 21 ഞായറാഴ്ച രാവിലെ 9 മുതല്‍ നടത്തുന്നു. ബഹു. എന്‍.എസ്.എസ്. തൊടുപുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ശ്രീ. കെ.കെ. കൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്യും.

കരയോഗം പ്രസിഡന്റ് ശ്രീ. എം. കെ. ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ തൊടുപുഴ താലൂക്ക് യൂണയന്‍ സെക്രട്ടറി ശ്രീ. അനില്‍കുമാര്‍, താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീമതി. സിന്ധു രാജീവ്, മണക്കാട് കരയോഗം പ്രസിഡന്റ് ശ്രീ. കെ.പി. ജനാര്‍ദ്ദനന്‍ നായര്‍, കോലാനി ദേവസ്വം സെക്രട്ടറി ശ്രീ. കെ.എസ്. ഹരികൃഷ്ണന്‍, താലൂക്ക് വനിതാ യൂണിയന്‍ മുന്‍ പ്രസിഡന്റ് ശ്രീമതി. ജലജ ശശി, തുടങ്ങിയവര്‍ സംസാരിക്കും.   ശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ഓട്ടംതുള്ളല്‍ എന്നിവ ഉണ്ടായിരിക്കും.

Related Articles

Back to top button
error: Content is protected !!