Thodupuzha

മന്നത്തു പത്മനാഭന്റെ ചരമ വാര്‍ഷികം ആചരിച്ചു

തൊടുപുഴ: സമുദായ ആചാര്യന്‍ മന്നത്തു പത്മനാഭന്റെ 53 – ാമത് ചരമ വാര്‍ഷികം തൊടുപുഴ താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ ആചരിച്ചു. രാമായണപാരായണം, പുഷ്പാര്‍ച്ചന, ഉപവാസം, സമൂഹപ്രാര്‍ഥന എന്നിവ പതിവുപോലെ നടത്തി. സമുദായാചാര്യന്‍ ഇഹലോകവാസം വെടിഞ്ഞ സമയമായ 11.45 ന് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിളള പ്രതിജ്ഞവാചകം ചൊല്ലികൊടുത്തു. എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.രാജഗോപാലന്‍ യൂണിയന്‍, ഭരണസമിതി അംഗങ്ങള്‍, വനിതാ യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍, എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.യൂണിയന്‍ പ്രതിനിധികള്‍, കരയോഗം വനിതാസമാജം സ്വയം സഹായസംഘം പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. താലൂക്ക് യൂണിയന്റെ കീഴിലുള്ള 36 കരയോഗങ്ങളിലും രാവിലെ 9 മുതല്‍ പ്രാര്‍ഥനകളും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. കരയോഗങ്ങളില്‍ കരയോഗം പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!