ChuttuvattomThodupuzha

വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ മാര്‍ച്ചും ധര്‍ണയും 29ന്

തൊടുപുഴ: ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവിനും സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കുമെതിരെ 29 ന് രാവിലെ 10ന്  തൊടുപുഴ ടൗണ്‍ ഹാള്‍ പരിസരത്തു നിന്നും ഇലക്ട്രിസിറ്റി ഓഫീസിനു മുമ്പിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തും. കോര്‍പ്പറേറ്റ് താല്പര്യത്തിനു വേണ്ടി കേന്ദ്രം കൊണ്ടുവരുന്ന സ്മാര്‍ട്ട് മീറ്റര്‍ പരിഷ്‌കാരം പിന്‍വലിക്കണമെന്നും 65 ലക്ഷം ഉപഭോക്താക്കളുടെ സബ്‌സിഡി ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള ധര്‍ണയില്‍ കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ ടി.ജെ. പീറ്റര്‍, ജനറല്‍ കണ്‍വീനര്‍ ജെയിംസ് കോലാനി, കണ്‍വീനര്‍ പി.ടി. വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!