Thodupuzha

മന്ത്രിസഭാ ഒന്നാം വാര്‍ഷികം : ജനസാഗരമായി സാംസ്‌കാരിക ഘോഷയാത്ര

മന്ത്രിസഭാ ഒന്നാം വാര്‍ഷികം : ജനസാഗരമായി സാംസ്‌കാരിക ഘോഷയാത്ര

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക ഘോഷയാത്ര ജനസാഗരമായി.

ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും മേളനഗരിയായ വാഴത്തോപ്പ് ജി.വി.എച്ച്.എസ് സ്‌കൂള്‍ മൈതാനിയിലേക്ക് ചെണ്ടമേളത്തോടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ അരങ്ങേറിയ ഘോഷയാത്ര പൊതുജന പങ്കാളിത്തത്തില്‍ മികച്ചുനിന്നു.

ജില്ലാ, ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുമായി 74 ഓളം ഗ്രൂപ്പുകളായി ഘോഷയാത്ര മനോഹരമാക്കി. ഘോഷയാത്രയില്‍ ഉടനീളം സ്ത്രീ പ്രതിനിധ്യം ഏറിനിന്നു. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളായ മയിലാട്ടം കരകാട്ടം, ഭഗവതി രൂപം, പൊയ്ക്കാല്‍ മയില്‍, ആയോധന കലാരൂപമായ കളരിപ്പയറ്റ്, പരമ്പരാഗത കലാരൂപമായ ആദിവാസി നൃത്തം, വിവിധങ്ങളായ പ്ലോട്ടുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന്റെ ബാന്‍ഡ് മേളം എന്നിവയെല്ലാം ഘോഷയാത്രയുടെ മാറ്റു കൂട്ടി.
രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ അണിനിരന്ന ഘോഷയാത്രയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ വകുപ്പുകളെയും പഞ്ചായത്തുകളെയും അനുമോദിച്ചു. കാമാക്ഷി ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനവും, കുമളി ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത്, വാത്തികുടി ഗ്രാപഞ്ചായത്ത്, കെഎസ്ഇബി എന്നിവര്‍ക്ക് എ ഗ്രേഡും ലഭിച്ചു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, എം.എം മണി എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, മുന്‍ എം പി ജോയ്‌സ് ജോര്‍ജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, എ ഡി എം ഷൈജു പി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സതീഷ് കുമാര്‍ എന്നിവര്‍ ഘോഷയാത്രയ്ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കി.

 

‘എന്റെ കേരളം’ ഇടുക്കി ജില്ലാതല വാര്‍ഷികാഘോഷത്തിന് കൊടിയേറി

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്: മന്ത്രി റോഷി അഗസ്റ്റിന്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളക്ക് കൊടിയേറി. ജില്ലാ തല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശ്വാശത പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എന്റെ കേരളം ജില്ലാതല വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞ വാക്കുകള്‍ പാലിക്കാന്‍ സാധിച്ച സര്‍ക്കാരാണെന്ന ജനങ്ങള്‍ക്കുള്ള മതിപ്പു അംഗീകാരവുമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ ഭരണം. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചാണ് ഇടതു മുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത്. ജില്ലാ രൂപികരണത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ ആവശ്യമായ നിയമ ഭേദഗതി വരുത്തി നിയമവിധേയമായി ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയത്തെ തുടര്‍ന്ന് റോഡ്, കാര്‍ഷിക മേഖലകളിലുണ്ടായ നാശനഷ്ടങ്ങളെ മറികടക്കാനും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന് സാധിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് ആശങ്ക വേണ്ട സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന വാക്യം യാഥാര്‍ത്ഥ്യമാക്കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ച വച്ചത്. വിദ്യാഭ്യാസ – ആരോഗ്യ – കാര്‍ഷിക-ഗതാഗത മേഖലകളിലുണ്ടായ മാറ്റം അടിസ്ഥാന വികസനം സാധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നൂറിലധികം ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി 2024-25 ഓടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും. ജില്ലയില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്കായി 3,200 കോടി രൂപ വകയിരുത്തി. ഇതില്‍ 1,511 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായും മന്ത്രി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ഇറിഗേഷന്‍ മ്യൂസിയവും, ജില്ലാ ആസ്ഥാനത്ത് 10 കോടി രൂപ ചിലവില്‍ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ തുടങ്ങുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ലൈഫ് ഭവന പദ്ധതി പ്രകാരം ഇടുക്കി ബ്ലോക്കില്‍ നിര്‍മിച്ച നാല് വീടുകളുടെ താക്കോല്‍ ദാനവും യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എ യുമായ എം.എം മണി വാര്‍ഷികാഘോഷത്തിന് പതാക ഉയര്‍ത്തി പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പിണറായി വിജയന്‍ സര്‍ക്കാര്‍ രാജ്യത്തെ തന്നെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പ്രഖ്യാപിച്ച 600 പദ്ധതികളില്‍ 580 ഓളം പദ്ധതികള്‍ പൂര്‍ത്തിയാക്കി. മികച്ച ഭരണം കാഴ്ച വച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കുകയെന്നെ നിശ്ചയദാര്‍ഢ്യത്തോടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. നിയമ ഭേദഗതികളിലൂടെ ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെറുതോണി വഞ്ചിക്കവല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ 50,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലില്‍ 138 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. 51 വാണിജ്യ സ്റ്റാളുകളും 87 തീം സ്റ്റാളുകളും വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും കാര്‍ഷികോല്‍പന്ന പ്രദര്‍ശന-വിപണനമേളയും ദിവസവും പ്രശസ്തരുടെ കലാപരിപാടികളും ഇതോടൊപ്പം കേരളത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ‘എന്റെ കേരളം’ ചിത്രപ്രദര്‍ശനം, വിനോദസഞ്ചാരമേഖലകളെ തൊട്ടറിയുന്ന ‘കേരളത്തെ അറിയാം’ പ്രദര്‍ശനം, നവീന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തു ടെക്‌നോ ഡെമോ എന്നിവയും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്‍പശാലയും നടക്കും. പാല്‍-ഭക്ഷ്യവസ്തു-മണ്ണ് പരിശോധനകള്‍, അക്ഷയ -വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ എന്നിവ സൗജന്യമായി ലഭിക്കും. ആരോഗ്യം, ഹോമിയോ, ഐ.എസ്.എം. വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, പ്രമേഹ പരിശോധന എന്നിവയും ലഭ്യമാകും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഡിസ്‌കൗണ്ടോടെ പാക്കേജുകള്‍ ലഭ്യമാകും. മെയ് 15 പ്രദര്‍ശന വിപണന മേള സമാപിക്കും.

എന്റെ കേരളം വാര്‍ഷികാഘോഷ സമ്മേളനത്തില്‍ അഡ്വ. എ. രാജ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, മുന്‍ എംപി അഡ്വ. ജോയ്സ് ജോര്‍ജ്ജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമോദ്കുമാര്‍ കെ ആര്‍, ഇടുക്കി എ ഡി എം ഷൈജു പി ജേക്കബ്ബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ജി സത്യന്‍, അഡ്വ എസ് ഭവ്യ, സ്വാഗത സംഘം ചെയര്‍മാന്‍ സി വി വര്‍ഗ്ഗീസ്, സ്വഗതസംഘം ജനറല്‍ ജനറല്‍ കണ്‍വീനര്‍, കെ കെ ശിവരാമന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, കേരളാ കോണ്‍ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, എന്‍.സി.പി. സംസ്ഥാന സെക്രട്ടറി അനില്‍ കുവപ്ലാക്കല്‍, കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി സി.എം അസീസ്, കേരളാ കോണ്‍ഗ്രസ് (ബി)ജില്ലാ പ്രസിഡന്റ് പി കെ ജയന്‍പിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

പ്രദര്‍ശന വിപണന മേളക്ക് തുടക്കമായി
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഇടുക്കി ജില്ലാതല വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന വിപണന മേളക്ക് തുടക്കം കുറിച്ചു. ജില്ലാതല ആഘോഷ പരിപാടികള്‍ നടക്കുന്ന വാഴത്തോപ്പ് ജി വി എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ തന്നെയാണ് പ്രദര്‍ശന, വിപണന മേളയും ക്രമീകരിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടമുറിച്ച് പ്രജര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മന്ത്രിയും ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും ചേര്‍ന്ന് പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
ദിവസവും പ്രശസ്തരുടെ കലാപരിപാടികളും അരങ്ങേറും .ഇതോടൊപ്പം കേരളത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ‘എന്റെ കേരളം’ ചിത്രപ്രദര്‍ശനം, വിനോദസഞ്ചാരമേഖലകളെ തൊട്ടറിയുന്ന ‘കേരളത്തെ അറിയാം’ പ്രദര്‍ശനം, നവീന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തു ടെക്‌നോ ഡെമോ എന്നിവയും മേളയുടെ ഭാഗമാകും. ഇന്നു മുതല്‍ (10.05.2022) വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്‍പശാലയും നടക്കും.

ചിത്രം: 1) ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടമുറിച്ച് എക്സിബിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

2) മന്ത്രി റോഷി അഗസ്റ്റിന്‍ പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നു

3. എം.എം മണി എം.എല്‍.എ വാര്‍ഷികാഘോഷത്തിന്റെ പതാക ഉയര്‍ത്തുന്നു

 

Related Articles

Back to top button
error: Content is protected !!