ChuttuvattomIdukkiThodupuzha

മാത്യുകുഴല്‍നാടന്റെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറയണം; എം.പി ഡീന്‍ കുര്യാക്കോസ്

തൊടുപുഴ: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നിയമസഭയില്‍ ആക്ഷേപമുന്നയിച്ചതിന്റെ പേരില്‍ മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയ്ക്കെതിരെ സി.പി.എം. നടത്തുന്നത് വെറും നാലാം കിട രാഷ്ട്രീയപ്രേരിത നടപടികള്‍ മാത്രമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ മാത്യുവിന്റെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറയണം. പുകമറ സൃഷ്ടിച്ച് തങ്ങള്‍ക്ക് നേരെ വരുന്ന ആക്ഷേപങ്ങളില്‍ നിന്നും രക്ഷപെടാമെന്നാണ് സി.പി.എം കരുതുന്നത്. യഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ അറിയിക്കുകയും, തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നത് ഒരു യഥാര്‍ത്ഥ ജനപ്രതിനിധിയുടെ കര്‍ത്തവ്യമാണ്. അഴിമതിക്കെതിരെ പ്രതികരിക്കുന്ന മാത്യു കുഴല്‍നാടനോടൊപ്പം കക്ഷി രാഷ്ട്രീയത്തിനധീതമായി ജനങ്ങള്‍ അണിനിരക്കുമെന്നും ഡീന്‍ കുര്യാക്കോസ് എം.പി. പറഞ്ഞു.

Related Articles

Back to top button
error: Content is protected !!