Thodupuzha

ഇടുക്കിയുടെ ഔഷധസമ്പത്ത് ആയുര്‍വേദ വികസനത്തിന് ഉപയോഗപ്പെടുത്തണം: ജിജി കെ. ഫിലിപ്പ്

 

 

തൊടുപുഴ: ഇടുക്കിയുടെ ഔഷധസമ്പത്ത് ആയുര്‍വേദത്തിന്റെ സമഗ്ര വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നും ഇത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആയുര്‍വേദ ഡോക്ടര്‍മാരുടെ പൊതു സംഘടനയായ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഡോ. റെന്‍സ് പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സാദത്ത് ദിനകര്‍ മുഖ്യ പ്രഭാഷണം നടത്തി. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എറണാകുളം സോണ്‍ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ് , സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. വത്സലാ ദേവി, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് വെമ്പിള്ളി, ഡോ. സി.കെ. ഷൈലജ എന്നിവര്‍ പ്രസംഗിച്ചു.

ആയുര്‍വേദ മെഡിക്കല്‍ അസ്സോസിയേഷന്‍ ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ അഞ്ചാമത് മാധ്യമ പുരസ്‌കാരം ദേശാഭിമാനി ഇടുക്കി ബ്യൂറോ ചീഫ് കെ.ടി.രാജീവിന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: സാദത്ത് ദിനകര്‍ സമ്മേളനത്തില്‍ വച്ച് നല്കി. ഭാരവാഹികളായി ഡോ: റെന്‍സ് പി വര്‍ഗീസ് (പ്രസിഡന്റ്) ഡോ: മാത്യൂസ് വെമ്പിള്ളി, ഡോ: ദീപക് സി നായര്‍ (വൈസ് പ്രസിഡന്റുമാര്‍), ഡോ: അരുണ്‍ രവി എം (സെക്രട്ടറി), ഡോ: ആഗി മേരി , ഡോ: അജീഷ് ടി അലക്‌സ് (ജോയിന്റ് സെക്രട്ടറിമാര്‍), ഡോ: ജോര്‍ജ് പൗലോസ് (ട്രഷറര്‍) ,ഡോ: സി.കെ.ഷൈലജ (വനിത ചെയര്‍പേഴ്‌സണ്‍), ഡോ: മറീന ജോസഫ് (വനിത കണ്‍വീനര്‍), ഡോ: ശ്രദര്‍ശന്‍ സി.എം. (കോര്‍ഡിനേറ്റര്‍)

Related Articles

Back to top button
error: Content is protected !!