Thodupuzha

ചന്ദ്രപ്പിള്ളില്‍ ക്ഷേത്രത്തില്‍  മീനഭരണി ഉത്സവം

പടി.കോടിക്കുളം: ചന്ദ്രപ്പിള്ളി ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് മധു പുത്തന്‍മഠത്തില്‍, സെക്രട്ടറി ടി.ജി.ബിജു, കണ്‍വീനര്‍ സന്തോഷ് കുമാര്‍ പള്ളിപ്പാട്ട് എന്നിവര്‍ അറിയിച്ചു. ഒന്നിന് വൈകിട്ട് ആറിന് തൃക്കൊടിയേറ്റ്. ക്ഷേത്രം മേല്‍ശാന്തി കിഴക്കില്ലത്ത് അര്‍ജുന്‍ നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കലവറ നിറയ്ക്കല്‍. മൂന്നിന് രാവിലെ എട്ടിന് താലപ്പൊലി കുംഭകുട ഘോഷയാത്ര, 3.30-ന് കാഴ്ചശീവേലി, 6.30-ന് അശ്വതി വിളക്ക്, 7.30-ന് തായമ്പക, എട്ടിന് കഥകളി-സന്താനഗോപാലം, 12-ന് വിളക്കിനെഴുന്നെള്ളിപ്പ്, 12.30-ന് മുടിയേറ്റ്. അന്നേ ദിവസം വരെ സന്ധ്യക്ക് കളമെഴുത്തും പാട്ടും ഉണ്ടായിരിക്കും. നാലിന് രാവിലെ 11 മണിക്ക് കലംകരിക്കല്‍, വൈകീട്ട് ആറിന് ഭഗവതിയുടെ ഇളംകാവിലേക്കുള്ള എഴുന്നള്ളിപ്പ്, ഏഴ് മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍, 12.30-ന് ഗരുഡന്‍തൂക്കം. അഞ്ചാം തീയതി രാവിലെ ആറിന് ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കം തുടങ്ങിയവ ഉണ്ടായിരിക്കും.

Related Articles

Back to top button
error: Content is protected !!