ChuttuvattomThodupuzha

മർച്ചന്റ്‌സ് യൂത്ത്‌വിംഗ് ഒന്നാം വാർഷികാഘോഷം നടത്തി

തൊടുപുഴ:  മർച്ചന്റ്‌സ് യൂത്ത്‌വിംഗിന്റെ ഒന്നാം വാർഷികാഘോഷവും നവീകരിച്ച ഏയർ കണ്ടീഷൻ ഓഫീസിന്റെ (മാരിയിൽ കൃഷ്ണൻനായർ മെമ്മോറിയൽ ഹാൾ) ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വ്വഹിച്ചു.തൊടുപുഴ മർച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവിയുടെ അധ്യക്ഷത വഹിച്ചു.ജിംനേഷ്യത്തിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപനസമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി നിര്‍വ്വഹിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ വാർഡ് കൗൺസിലർ  മുഹമ്മദ് അഫ്‌സൽ, തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പി., വ്യാപാരി വ്യാവസായി ഇടുക്കി ജില്ലാ ട്രഷറർ  ആർ. രമേശ്,  മർച്ചന്റ്‌സ് യൂത്ത് വിംഗ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ജില്ലാ വൈസ് പ്രസിഡൻ്  താജു എം.പി.,  തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി സജി പോൾ, ട്രഷറർ  കെ.എച്ച്. കനി,  ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ എന്നിവർ പ്രസംഗിച്ച്. യൂത്ത് വിംഗ് ട്രഷറർ സിയാദ് പി.എം,യൂത്ത്‌വിംഗ് ജനറൽ സെക്രട്ടറി ജോഷി ഓട്ടോജറ്റ് എന്നിവര്‍ പ്രസംഗിച്ചു.പുതുതലമുറയിലുള്ള യുവാക്കൾ വ്യാപാര രംഗത്തേയ്ക്ക് കടന്നുവരാത്തതിന്റെ ആശങ്ക യൂത്ത്‌വിംഗ് ജനറൽ സെക്രട്ടറി ജോഷി ഓട്ടോജറ്റ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് അവസരം ഒരുക്കി നൽകാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പും നൽകി.

Related Articles

Back to top button
error: Content is protected !!