Thodupuzha

തെരുവ് നായ നിയന്ത്രണം; യോഗം സംഘടിപ്പിച്ചു

തൊടുപുഴ: തെരുവ്‌നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് തൊടുപുഴ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് പി.ജെ. ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഇളംദേശം, തൊടുപുഴ ബ്ലോക്കുകള്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവടങ്ങളിലെ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടര്‍ ബിനോയ് പി. മാത്യു, ഇളംദേശം ബി.ഡി.ഒ അജയ് എ.ജെ മുനിസിപ്പല്‍ സെക്രട്ടറി എന്നിവര്‍ പ്രസ൦ഗിച്ചു.

Related Articles

Back to top button
error: Content is protected !!