Moolammattam

എം. ജി. യൂണിവേഴ്‌സിറ്റി കലോത്സവം: സെന്റ് ജോസഫ്‌സ് കോളജിന് നേട്ടം 

അറക്കുളം: മഹാത്മാഗാന്ധി സര്‍വകലാശാലാ കലോത്സവത്തില്‍ മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജിന് നേട്ടം. ഗ്രൂപ്പ് ഐറ്റങ്ങളില്‍ തിരുവാതിരകളിയില്‍ മൂന്നാം സ്ഥാനം നേടി. വ്യക്തിഗതവിഭാഗത്തില്‍ ഭരതനാട്യത്തിനും കേരളനടനത്തിനും മൂന്നാംവര്‍ഷ സാമ്പത്തികശാസ്ത്രവിഭാഗം വിദ്യാര്‍ഥി അലന്‍ സിജു എ ഗ്രേഡ് നേടി. കുച്ചിപ്പുടിക്കും ഭരതനാട്യത്തിനും രണ്ടാംവര്‍ഷ എം. എസ്. ഡബ്ല്യൂ. വിദ്യാര്‍ഥി സ്‌നേഹ സി. സിയും എ ഗ്രേഡ് നേടി. മത്സരത്തില്‍പങ്കെടുത്തവരെയും സമ്മാനാര്‍ഹരായ വിദ്യാര്‍ഥികളെയും അതിനു നേതൃത്വം നല്കിയ ഡോ. ഷിന്റു ഡെന്നീസ്, ഷിബു കെ. ആര്‍., വിഷ്ണുമായ സി. പി., എന്നീ അധ്യാപകരെയും കോളജ് യൂണിയന്‍ ചെയര്‍മാന്‍ ബിബിന്‍ കൊട്ടാരത്തിനെയും യൂണിയന്‍ ഭാരവാഹികളെയും കോളേജ് മാനേജര്‍ റവ. ഡോ. തോമസ് ജോര്‍ജ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാബുക്കുട്ടി എം. ജി. എന്നിവര്‍ അനുമോദിച്ചു.

Related Articles

Back to top button
error: Content is protected !!