Thodupuzha

ലോറി സ്റ്റാന്‍ഡ് പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മിനി ലോറി ഡ്രൈവേഴ്സ് യൂണിയന്‍ INTUC

ഞൊടുപുഴ : KSRTC ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം പുതിയകെട്ടിടത്തിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ലോറി സ്റ്റാന്‍ഡ് പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മിനി ലോറി ഡ്രൈവേഴ്സ് യൂണിയന്‍ INTUC ആവശ്യപ്പെട്ടു.

Ksrtc ബസ് സ്റ്റാന്‍ഡ് പുനര്‍ നിര്‍മ്മാണം നടത്തുവാനും, ഡിപ്പോ തൊടുപുഴ യില്‍ നില നിര്‍ത്തുവാനും 2010ലെ കൗണ്‍സില്‍ അഭ്യര്‍ത്ഥന പ്രകാരം മുഴുവന്‍ ലോറി തൊഴിലാളി യൂണിയന്‍ നേതൃത്വവും പൂര്‍ണ മനസോടെ ലോറി കള്‍ ഒഴിവാക്കി കൊടുത്ത് നാടിന് ഗുണകരമായ മാതൃക കാണിച്ചിരുന്നു.

അന്ന് മുതല്‍ തെരുവില്‍ ലോറി പാര്‍ക്ക് ചെയ്തു നിരവധി കഷ്ടതകള്‍ സഹിച്ചു പ്രവര്‍ത്തിച്ചിരുന്ന ലോറി തൊഴിലാളി കളോട് നീതി പുലര്‍ത്തുവാന്‍ നഗരസഭ തയ്യാറാവണം.

മുനിസിപ്പല്‍ ലോറി സ്റ്റാന്‍ഡ് അടിയന്തിര മായി ലോറി കള്‍ക്കായി പ്രവര്‍ത്തനം ആരംഭിക്കുവാന്‍ അധികാരികള്‍ തയാറാവണമെന്ന് INTUC യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

Related Articles

Back to top button
error: Content is protected !!